കാസറകോട് : പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പുലിക്കുന്ന് മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 14 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. കമ്മീഷന് ചെയര്മാന് ബി.എസ് മാവോജി, മെമ്പര്‍ എസ്.അജയകുമാര്‍ , എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും.
അദാലത്തില്‍ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുളള തും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും.