കാസർഗോഡ്: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായുള്ള പണികൾ പുരോഗമിച്ചു കൊണ്ടിരി ക്കുമ്പോഴാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ബസ്സ് യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമില്ല എന്നുള്ള പരാതി ഉയരുന്നത്.
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ നിലവിലുള്ള ബസ്സ് സ്റ്റോപ്പുകളിൽ നിന്നും റോഡു മുറിച്ചു കടക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രസിഡണ്ട് മാഹിൻ കുന്നിലും സെക്രട്ടറി എം എ നജീബും ബന്ധപ്പെട്ടവരോടാവശ്യപ്പെടുന്നത്.
നാലുവരിപ്പാതയുടെയും സർവീസ് റോഡിൻ്റെയും കുഴി എടുക്കലും മണ്ണു നീക്കലും നടന്നു കൊണ്ടിരി ക്കുന്നു. ഇതു മൂലം ബസ്സ് യാത്രക്കാരാണ് ഏറെ പ്രയാസം അനുഭവിക്കുന്നതെന്നു൦ ഇപ്പോൾ തന്നെ ബസ്സിൽ കയറാനുള്ളവരും ബസ്സിറങ്ങി വരുന്നവരും റോഡ് മുറിച്ചു കടക്കാൻ വിഷമിക്കുന്നുവെന്നുമാണ് പറയുന്നത്.
ഈ പഞ്ചായത്തിലെ പ്രധാന ബസ്സ് സ്റ്റോപ്പുകളാണ് കടവത്ത്, മൊഗ്രാൽ പുത്തൂർ ടൗൺ, അറഫാത്ത് നഗർ, കുന്നിൽ ,ഗസ്സ് ഹൗസ്, കല്ലങ്കൈ, ചൗക്കി, സി പി സി ആർ ഐ, എരിയാൽ. കാസർകോട് – മംഗലാപുരം റൂട്ടിൽ ഏറ്റവും അധികം ബസ്സിനെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരിലധികവും ഈ പ്രദേശത്തുള്ളവരാണ്, മംഗലാപുരത്തെ ആശുപത്രി കളിലേക്കും കോളേജുകളി ലേക്കും യാത്ര ചെയ്യുന്നവർ ആശ്രയിക്കുന്നതും ബസിനെയാണ്, ഈ ബസ്സ് സ്റ്റോപ്പുകളിൽ നിന്നെല്ലാം ഉൾപ്രദേശങ്ങളി ലേക്കെല്ലാം റോഡുകളുണ്ട്.
ദേശീയ പാത പണി പൂർത്തിയാകുന്നതോടെ ഈ സ്റ്റോപ്പുകളിൽ ബസ്സിറങ്ങുന്നവർക്ക് സർവീസ് റോഡുകളിൽ നിന്നും റോഡുമുറിച്ചു ഉൾപ്രദേശ ങ്ങളിലെ റോഡിലെത്താൻ സാധിക്കില്ല, ജില്ലാ ഭരണകൂടവും ജില്ലയിലെ മറ്റു ഡിപ്പാർട്ടുമെൻ്റുകളും ജില്ലാ വികസന സമിതി അംഗങ്ങളോ ഇതിൻ്റെ രേഖകൾ പരിശോധിച്ചിരുന്നുവെങ്കിൽ ജനങ്ങൾ ഇത്രയേറെ യാത്രാദുരിതം അനുഭവിക്കേണ്ടി വരില്ലാ യിരുന്നുവെന്നു൦ നിലവിൽ ചൗക്കിയിലും മൊഗ്രാലി ലുമാണ് സൗകര്യമുള്ളതെന്നുമാണ് പരാതി