കേരളത്തിൽ ഇന്നും നാളെയും സമ്പൂര്‍ണ ലോക് ഡൗണ്‍.

22

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക് ഡൗണ്‍. പൊതുഗതാഗതം ഉണ്ടായിരിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാവും തുറക്കുക. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസ്സമുണ്ടാവില്ല. എന്നാല്‍ ഇക്കാര്യം പോലിസ് സ്‌റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.

ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും രണ്ട് ദിവസം അടഞ്ഞ് കിടക്കും. അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങള്‍ക്കും മാത്രമാണ് ഇന്നും നാളെയും പ്രവര്‍ത്തനാനുമതി. പഴം, പച്ചക്കറി, മീന്‍, മാംസം എന്നീ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ തുറക്കാം. ഓണ്‍ലൈന്‍ ഡെലിവറി മാത്രമായിരിക്കും ഹോട്ടലുകളില്‍ നിന്നും അനുവദിക്കുക.

തദ്ദേശ സ്ഥാപനപരിധിയിലെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് ബുധനാഴ്ച നടക്കുന്ന വിലയിരുത്തിയതിന് ശേഷം കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും.

NO COMMENTS