ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

30

തിരുവനന്തപുരം ; ഞായറാഴ്ചയുള്ള ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് തുടരാനാണ് തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച ഇത് സംബന്ധിച്ച്‌ വിശദമായ വിലയിരുത്തല്‍ നടത്തും. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളല്ലാതെ സ്വയം പ്രതിരോധമാണ് വേണ്ടത്. ഇത്തരം നിയന്ത്രണങ്ങള്‍ എന്നും തുടരാന്‍ കഴിയില്ല.

കൊവിഡിനൊപ്പമുള്ള ജീവിതത്തിന് നാം തയ്യാറെടുക്കണം. മാസ്‌കും കൈ കഴുകലും തുടരണം. ക്വാറന്റീന്‍ ലംഘിക്കാന്‍ പാടില്ല. ക്വാറന്റീന്‍ ലംഘിക്കുന്നവരെ സ്വന്തം ചെലവില്‍ ക്വാറിന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS