കാസര്‍കോട് ആര്‍ ടി ഓഫീസിന്റെ പരിധിയില്‍ ബേളയില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍വത്കൃത വാഹന പരി ശോധനാ കേന്ദ്രത്തിന്റെയും കമ്പ്യൂട്ടര്‍വത്കൃത ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നാളെ വൈകീട്ട് നാലിന് നിര്‍വഹിക്കും.സംസ്ഥാനത്തെ എട്ടാമത്തെ കമ്പ്യൂട്ടര്‍വത്കൃത വാഹന പരിശോധനാ കേന്ദ്രമാണിത്.റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി,എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ മുഖ്യപ്രഭാഷണം നടത്തും.ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക് സി ഇ ഒ രവീന്ദ്രന്‍ കസ്തൂരിയും കിറ്റ്‌കോ ലിമിറ്റഡ് ജി എം ജി രാകേഷും ഉപഹാര സമര്‍പ്പണം നടത്തും. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍,ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു,ജില്ലാ പോലീസ് മേധാവി പി എസ് സാബു,ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ആര്‍ ശ്രീലേഖ സ്വാഗതവും കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സപോര്‍ട്ട് കമ്മീഷ്ണര്‍് ടി സി വിനീഷ് നന്ദിയും പറയും