കണ്‍കോര്‍ഡിയ യു.പി. സ്‌കൂളില്‍ പച്ചത്തുരുത്തും നടീല്‍ ഉത്സവവും

139

മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ജൈവ – അജൈവ മാലിന്യങ്ങളുടെ തരംതിരിക്കല്‍ സംബന്ധിച്ച അവബോധവും പരിശീലനവും നല്‍കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തു നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയും ജൈവകൃഷിയും ഭാവി തലമുറയെക്കരുതിയാണെന്നും അവര്‍ പറഞ്ഞു.

പേരൂര്‍ക്കട മണ്ണാമൂല കണ്‍കോര്‍ഡിയ യു.പി സ്‌കൂളില്‍ പച്ചത്തുരുത്ത് പദ്ധതിയുടേയും പച്ചക്കറിത്തൈ നടീല്‍ ഉത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ. സീമ. സ്‌കൂള്‍ ക്യാംപസില്‍ ശാസ്ത്രീയമായി ഒരുക്കിയ നിലത്ത് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പച്ചക്കറിത്തൈകള്‍ നട്ടു. ഞാവല്‍ത്തൈ നട്ടാണ് പച്ചത്തുരുത്ത് പദ്ധതിക്കു തുടക്കം കുറിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. കൃഷി ഓഫീസര്‍ ടി.എം. ജോസഫ്, എ.ഇ.ഒ കെ.സിയാദ്, കണ്‍കോര്‍ഡിയ എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ആര്‍ പത്മദാസ്, ഹെഡ്മാസ്റ്റര്‍ ആര്‍.എല്‍.ആനന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS