തിരുവല്ല : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികര്‍ കൂടി കീഴടങ്ങി. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസും നാലാംപ്രതിയായ ജെയിംസ് കെ. ജോര്‍ജുമാണ് കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പോലീസിന്റെ പിടിയിലായി.