കോഴിക്കോട് : കടലില്‍ പോകുന്നതുമായ ബന്ധപെട്ട് കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ മല്‍സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം.താനൂര്‍ , തിരൂര്‍ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ മത്സ്യം വാങ്ങാന്‍ ചാലിയത്തേക്കെത്തുന്നത് പതിവാണ്.കോവിഡ് നിയന്ത്രണം നില നില്‍ക്കുന്നതിനാല്‍ കടലില്‍ പോകരുതെന്ന് ഒരു വിഭാഗം മത്സ്യ തൊഴി ലാളികളും പോകണമെന്ന് മറ്റൊരു വിഭാഗവും നിലപടെടുത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
മലപ്പുറം ജില്ലയുടെ വിവിധ തീര പ്രദേശങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നത് കോഴിക്കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും ആശങ്കയ്ക്കിടയാക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ എത്തുന്ന ഞായറാഴ്ചകളില്‍ മത്സ്യ ബന്ധനവും , വില്പനയും നടത്തരുതെന്നാണ് ഒരു വിഭാഗം തൊഴിലാളികളുടെ നിലപാട് . ഇത് മുഖ വിലക്കെടുക്കാതെ മറ്റൊരു വിഭാഗം ആളുകള്‍ മത്സ്യ ബന്ധനം നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.