കോട്ടയം: ഡിവൈ.എസ്.പി ഓഫിസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ 11 മണിയോടെയായിരുന്നു ഗാന്ധിസ്ക്വയറില്‍നിന്ന് കെ.എസ്.യു മാര്‍ച്ച് ആരംഭിച്ചത്.
ഡിവൈ.എസ്.പി ഓഫിസ് പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന് ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചതോടെ കെ.കെ റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
തുടര്‍ന്നുനടന്ന യോഗത്തിനുശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ വീണ്ടും ശ്രമം നടത്തി. പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വനിത പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുെവച്ചതോടെ ഉന്തും തള്ളും ഉണ്ടായി. കലക്ടറേറ്റ് കവാടം ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു.തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാർച്ച്