കത്ത് വിവാദം ; തലസ്ഥാനത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം.

29

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ തലസ്ഥാനത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം.

പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ഷാഫി പറമ്ബില്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

കത്തിന്റെ ഉറവിടം മേയര്‍ ആര്യാ രാജേന്ദ്രന്‍ തന്നെയാണെന്നും കത്തയച്ചവര്‍ മറവിരോഗം ബാധിച്ചതുപോലെ പ്രതികരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്ബില്‍ പ്രതികരിച്ചു. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവാദങ്ങള്‍ക്ക് മറുപടിയായി തങ്ങള്‍ ആയച്ച കത്തുകള്‍ പുറത്തുവിടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്ക് ഏത് കാലത്താണ് പിഎസ്‌സി വഴി നിയമനം നടത്തിയതെന്ന് ചോദിച്ച ഷാഫി അത് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന പദവി ആണെന്നും പ്രതികരിച്ചു. തെറ്റിദ്ധരിപ്പിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് സമരം തുടരുമെന്നും എല്ലാ ചെറുപ്പക്കാരും പിന്തുണ നല്‍കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

NO COMMENTS