ന്യൂഡല്‍ഹി• കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് ഹൈക്കമാന്‍ഡ്. വിമര്‍ശനങ്ങള്‍ പറയേണ്ട വേദിയിലാണ് പറയേണ്ടതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മുകുള്‍ വാസ്നിക് അറിയിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിലുണ്ടായ സംഭവവികാസങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിമര്‍ശനങ്ങള്‍ ഉചിതമായ വേദിയില്‍ പറയണം. അത്തരം വേദികള്‍ കോണ്‍ഗ്രസില്‍ നിരവധിയുണ്ടെന്നും മുകുള്‍ വാസ്നിക് കൂട്ടിച്ചേര്‍ത്തു. കെ.മുരളീധരന്‍ എംഎല്‍എയും രാജ്മോഹന്‍ ഉണ്ണിത്താനും പരസ്പരം ചെളിവാരിയെറിയുകയും ഉണ്ണിത്താനു നേരെ ആക്രമണം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് വിഷയത്തിലിടപെട്ടത്.