ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടിനേതാക്കളുടെ യോഗം ഇന്ന്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് യോഗം വിളിച്ചത്. പ്രതിപക്ഷത്തിന്‍റെ പരിഗണനയിലുള്ളത് മഹാത്മാ ഗാന്ധിയുടെ ചെറുമകനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധി, ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരാണ്. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെങ്കിലും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ജെഡിയു നേതാവ് ശരദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു പകരം പങ്കെടുക്കും. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ പ്രതിനിധി തുടങ്ങിയവരും യോഗത്തിനെത്തും. ജൂലൈ അവസാനത്തോടെയായിരിക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പ്.