ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പ് നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന്​ കോണ്‍ഗ്രസ്

242

ന്യൂഡല്‍ഹി: ജൂണ്‍ 30ന് ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പ് നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന്​ കോണ്‍ഗ്രസ്​. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസ്​ വക്​താവ്​ ഗുലാം നബി ആസാദാണ്​ സമ്മേളനം ബഹിഷ്​കരിക്കുമെന്ന തീരുമാനം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്​.
ജി.എസ്.ടി നിലവില്‍വരുന്നതുമായി ബന്ധപ്പെട്ട് അര്‍ധരാത്രിയില്‍ യോഗം ചേരുന്നതിനെ കോണ്‍ഗ്രസ് നേരത്തെ തന്നെ എതിര്‍ത്തിരുന്നു. സി.പി.എമ്മും ജി.എസ്​.ടിയുടെ പ്രത്യേക സമ്മേളനത്തില്‍ നിന്ന്​ വിട്ടുനില്‍ക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും സമ്മേളനത്തില്‍ നിന്ന്​ വിട്ടുനില്‍ക്കുമെന്ന്​ നേര​ത്തെ തന്നെ അറിയിച്ചിരുന്നു.

NO COMMENTS