കണ്ണൂര്‍: കോണ്‍ഗ്രസിന് ചെറുപുഴ പഞ്ചായത്തില്‍ ഭരണം നഷ്ടമായി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷേധാത്മകനിലപാടില്‍ പ്രതിഷേധിച്ച് ഭരണസമിതിക്കുള്ള പിന്തുണ കേരള കോണ്‍ഗ്രസ്‌എം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഭരണ നഷ്ടം.
ഇതേ തുടര്‍ന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കേരള കോണ്‍ഗ്രസ്‌എം വിഭാഗം പിന്തുണയോടെ എല്‍ ഡി എഫ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു.