തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് ചേരും. സോളാറിലെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലും സര്‍ക്കാരിന്റെ തുടര്‍ നടപടികളും പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ യോഗം ആവിഷ്കരിക്കും. നിയമസഭയില്‍ സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സഭയ്ക്ക് ഉള്ളില്‍ സ്വീകരിക്കേണ്ട നിലപാടുകളും രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യും.