ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാവോയിസ്റ്റുകള്‍ വധിക്കാന്‍ ശ്രമിച്ചേക്കുന്ന വാര്‍ത്തകളില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ജനപ്രീതി കുറയുമ്പോള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. മോദിക്ക് വധഭീഷണി ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നത് മുതല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നുണ്ട്. എപ്പോഴെല്ലാം അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നുവോ അപ്പോഴെല്ലാം ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പുറത്തുവരും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ എത്ത്രോളം സത്യമുണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.