മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയത്തില്‍ അടിമുടി മാറ്റം വരുത്തുന്നു

160

ദില്ലി: മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയത്തില്‍ അടിമുടി മാറ്റം വരുത്തുന്നു. കോണ്‍ഗ്രസിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയായ ന്യായിലാണ് മാറ്റം. അതിനായി വലിയൊരു സംഘത്തെ രാഹുല്‍ ഗാന്ധി റിക്രൂട്ട് ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ എല്ലാ പാവപ്പെട്ട വീടുകളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇതിനായി കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കാണ് ഇത് നടപ്പിലാക്കുന്നതിന്റെ ചുമതല. അതുകൊണ്ട് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ന്യായ് പദ്ധതി പാവപ്പെട്ടവരെ വേണ്ട വിധത്തില്‍ സ്വാധീനിക്കുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. ബിജെപി ബൂത്ത് തലം മുതല്‍ ദേശീയ വിഷയങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ടാണ് ഈ നീക്കം ആരംഭിച്ചിരിക്കുന്നത്.

NO COMMENTS