ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ നിരീക്ഷണ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ്. രാജ്യം കാണാൻ പാടില്ലാത്ത എന്താണ് മോദി ഹെലികോപ്റ്ററിൽ വെച്ചിരിക്കുന്നതെന്ന ചോദ്യം ട്വിറ്ററിൽ ഉന്നയിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, മോദി എന്തിനെയൊക്കയോ ഭയക്കുന്നുവെന്ന് ആം ആദ്മി പാർട്ടിയും വിമർശിച്ചു. ഒഡീഷയിലെ സംബാൽപുർ മണ്ഡലത്തിലെ നിരീക്ഷൻ മുഹമ്മദ് മൊഹ്സിനെതിരേയാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. മോദിയുടെ ഹെലികോപ്റ്ററിൽ ഫ്ളൈയിംഗ് സ്ക്വാഡ് അംഗങ്ങൾ പരിശോധന നടത്തിയതിനെ തുടർന്നാണു നടപടിയെന്നു കമ്മീഷൻ ഉത്തരവിൽ അറിയിച്ചു.