ഹൈക്കമാന്‍ഡ്. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് ഡിസിസി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍, സ്വാശ്രയ സമരവും ബന്ധു നിയമനവുമായും ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ കാരണം സമയം നീട്ടിനല്‍കണമെന്ന കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് വി. എം സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം. കഴിവും പ്രാപ്തിയും മാത്രം മാനദണ്ഡമാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ടെന്നും സമയ ബന്ധിതമായി പുനഃനസംഘടന പൂര്‍ത്തിയാക്കുമെന്നും സുധീരന്‍ പറഞ്ഞു.