നിയമസഭാ തിരഞ്ഞെടുപ്പ് – ദില്ലിയില്‍ മാറ്റങ്ങളൊന്നുമില്ലാതെ കോണ്‍ഗ്രസ്.

166

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ദില്ലിയില്‍ മാറ്റങ്ങളൊന്നുമില്ലാതെ കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അടക്കം മാറ്റം വരുത്തിയാല്‍ ഒരു നേട്ടവും ദില്ലിയില്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. സീനിയര്‍ ഗ്യാങിന് എല്ലാ കാര്യങ്ങളും വിട്ടുകൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടി, ബിജെപി എന്നിവരെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസിന് വ്യക്തതയില്ല. എന്നാല്‍ എഎപിയുമായി സഖ്യമുണ്ടാക്കിയതാണ് കോണ്‍ഗ്രസ്. പക്ഷേ രാജീവ് ഗാന്ധിക്കെതിരെയുള്ള വിമര്‍ശനം അടക്കം നിരവധി വിഷയങ്ങളില്‍ കോണ്‍ഗ്രസ് അരവിന്ദ് കെജ്‌രിവാളുമായി അകന്നിരിക്കു കയാണ്. അദ്ദേഹവുമായി സഖ്യം വേണമെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

ദില്ലിയില്‍ ഒറ്റ സീറ്റും ഇല്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഇത് മാറാന്‍ ആഗ്രഹമുണ്ടെങ്കിലും റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 25 സീറ്റില്‍ സീനിയര്‍ നേതാക്കളെ തന്നെയാണ് ഇത്തവണ അണിനിരത്തുന്നത്. കോണ്‍ഗ്രസിന് ഏറ്റവും സാധ്യതയുള്ള സീറ്റുകളാണ് ഇത്. ഫെബ്രുവരിയിലായിരിക്കും ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഹാരൂണ്‍ യൂസഫ്, അരവിന്ദര്‍ ലവ്‌ലി, അജയ് മാക്കന്‍, സുഭാഷ് ചോപ്ര എന്നിവര്‍ പട്ടികയിലുണ്ടാവും.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എട്ട് സീറ്റ് ലഭിച്ചിരുന്നു. ഈ എട്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ നിലനിര്‍ത്താനാണ് തീരുമാനം. ഹാരൂണ്‍ യൂസുഫ് ബല്ലിമരണില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. ബദ്‌ലി, ഗാന്ധിനഗര്‍, മുസ്തഫബാദ്, ഓഖ്‌ല, സീലംപൂര്‍, സുല്‍ത്താന്‍പൂര്‍ മജ്‌റ, എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിലനിര്‍ത്തുക. അടുത്തിടെ എഎപി വിട്ട് കോണ്‍ഗ്രസിലെത്തിയ അല്‍ക്കാ ലാമ്പയെ ചാന്ദ്‌നി ചൗക്കില്‍ മത്സരിപ്പിക്കും. സ്വതന്ത്രനായ ഷോയിബ് ഇഖ്ബാലിനെയും ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കും.

സംസ്ഥാന സമിതിയുടെയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെയും അടിസ്ഥാനത്തിലാണ് ഇവിടെ നേതാക്കള്‍ ടിക്കറ്റ് നല്‍കുന്നത്. നേതാക്കളുടെ ആസ്തി, നേതൃശേഷി, ജനപിന്തുണ എന്നിവ കണക്കിലെടുത്താണ് ഈ നീക്കം. ഈ പറഞ്ഞവര്‍ക്ക് നേതൃത്വത്തില്‍ വലിയ സ്വാധീനമുണ്ട്. അതേസമയം കോണ്‍ഗ്രസും എഎപിയും ഒരേ സാമൂഹിക-സാമ്പത്തിക വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്. ഇരുപാര്‍ട്ടികള്‍ക്കും ഏകദേശം ഒരേ സ്വഭാവവുമാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടേറിയതാണ്.

ഷീലാ ദീക്ഷിതിന്റെ വിയോഗം വലിയ തിരിച്ചടി യാണ് കോണ്‍ഗ്രസിനുള്ളത്. നിലവില്‍ ജനപിന്തുണയുള്ള ഒരു നേതാവ് പോലും ദില്ലി കോണ്‍ഗ്രസില്‍ ഇല്ല. എവിടെയൊക്കെ പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്പെട്ടിട്ടുണ്ടോ അവിടൊക്കെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായ ചരിത്രമാണ് ഉള്ളത്. ദില്ലിയില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണം ഇതാണ്. പ്രവര്‍ത്തകര്‍ക്കിടയില്‍ ഷീലാ ദീക്ഷിതിന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ദീക്ഷിതിന്റെ മകനൊന്നും അതേ സ്വാധീനമില്ല.

എഎപി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രചാരണത്തിന്റെ തുടക്കമാണ്. കെജ്‌രിവാള്‍ നുണകള്‍ മാത്രമാണ് പറഞ്ഞ് കൊണ്ടിരുന്നതെ ന്നാണ് ഇതില്‍ ആരോപിക്കുന്നത്. സംസ്ഥാനത്ത് 46 വിദ്യാഭാസ ബജറ്റിന്റെ 46 ശതമാനവും എഎപി ഉപയോഗിച്ചില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 189 മൊഹല്ല ക്ലിനിക്കുകളാണ് തുറന്നതെന്നും, 1000 ക്ലിനിക്കുകളാണ് വാഗ്ദാനം ചെയ്തതെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇതില്‍ 100 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുത ബോര്‍ഡ് മേഖലയിലും അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

NO COMMENTS