ന്യൂഡല്‍ഹി: ഇന്ദിരയുടെ സ്മൃതിമണ്ഡപമായ ശക്തി സ്ഥലിനടുത്ത് മൂന്ന് പക്ഷികള്‍ ചത്തുകിടന്നതിനെ തുടര്‍ന്ന് ചരമദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ മാറ്റി വെച്ചതായി കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശക്തിസ്ഥലും അനുബന്ധ സ്ഥലങ്ങളും അടച്ചിട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞത്. ഇന്ദിരയുടെ 21 ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണങ്ങള്‍ ഉള്‍പ്പെടെ ശക്തിസ്ഥലില്‍ വലിയ പരിപാടികളായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പരിപാടികള്‍ നടക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ശക്തി സ്ഥലിന് സമീപം തടാകത്തിലും പശ്ചിം വിഹാറിലെ ജില്ലാ പാര്‍ക്കിലും രണ്ടു പക്ഷികള്‍ ചത്തതായി കണ്ടെത്തിയത്. പിന്നീട് ഇത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിക്കുകയും ശക്തിസ്ഥല്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടുകയും ചെയ്തു. ഇതുവരെ ഇവിടെ 75 ലധികം പക്ഷികള്‍ ചത്തതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.