ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിലേക്ക്. നവംബര്‍ ആദ്യവാരം പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍, സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണോ അതോ രാജ്യതലസ്ഥാനത്താണോ പ്രതിഷേധ പരിപാടികളെന്ന് വ്യക്തമല്ല.കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.