ബെംഗളൂരു: കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്ന് നടനും ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസില്ലാത്ത മൂന്നാംമുന്നണി സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടതെന്നും പ്രകാശ് രാജ് ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സ്വതന്ത്രനായി മത്സരിക്കുന്ന പ്രകാശ് രാജ് നേരത്തെ കോണ്‍ഗ്രസിന്‍റെ പിന്തുണ തേടിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാതെ താരത്തിന് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. അതേസമയം ആംആദ്മി പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്..
കുടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ ലൈവ് അപ്ഡേറ്റ്സിനായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..