കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഡോ. ജി. പ്രതാപവർമ തമ്പാൻ അന്തരിച്ചു

19

കൊല്ലം • കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഡോ. ജി. പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. ഇന്നലെ രാത്രി വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപ്രതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

2001ൽ ചാത്തന്നൂരിൽ നിന്നാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടൽ 1991ൽ ആർഎസ്പി നേതാവ് ബേബി ജോൺ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ എതിരാളിയായി കോൺ ഗ്രസ് കണ്ടെത്തിയതു കന്നിക്കാരനായ തമ്പാനെയായിരുന്നു. 2012 മുതൽ 2014 വരെ ദില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. എം.എ. എൽഎൽബി ബിന്നും പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും നേടിയ തമ്പാൻ, ജില്ലാ കോൺ ഗസ്റ്റ് കമ്മിറ്റി ഓഫിസിന്റെ പുനർ നിർമാണത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനിയാണ്.

നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. സംസ്കാരം ഇന്നു വൈകിട്ട് 4നു കുടുംബവീടായ പേരൂർ മുല്ലവനം വീട്ടുവളപ്പിൽ.

NO COMMENTS