തിരുവനന്തപുരം : കോൺഗ്രസ് നേതാവ് വെള്ളനാട് ശശി അറസ്‌റ്റിൽ. സർക്കാർ വക കെട്ടിടവും ശിലാഫലകവും അടിച്ചു തകർത്തതിനാണ് അറസ്‌റ്റിലായത് . നവംബർ 11ന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ച ശിലാഫലകവും പഞ്ചായത്ത് ആരോഗ്യ വകു പ്പിന് കൈമാറിയ കെട്ടിടത്തിന്റെ ജനൽ ഗ്ലാസുകളുമാണ് തകർത്തത്. പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്.
ജില്ലാ പഞ്ചായത്ത് അംഗമെന്ന സ്ഥാനംപോലും മറന്നാണ് പൊതുമുതൽ നശീകരണത്തിന് ഇദ്ദേഹം പരസ്യമായി നേതൃത്വം കൊടുത്തത്.
വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമൽ വാർഡിൽ അർബൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ശിലാഫലകവും ജനൽ പാളികളുമാണ് കെപിസിസി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ ബുധൻ പകൽ അടിച്ചുതകർത്തത്.