വയനാട് : ആദിവാസി പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തിലധികം ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ‌് നേതാവ‌് ഒ എം ജോര്‍ജിന്റെയും ബന്ധുക്കളുടെയും വീടുകള്‍ പൊലീസ‌് പരിശോധിച്ചു. വ്യാഴാഴ‌്ച പകല്‍ വേങ്ങൂരിലുള്ള വീട‌് പരിശോധിച്ച പൊലീസ‌് പാസ‌്പോര്‍ട്ട‌് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തു. രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലുകളുമെടുത്തിട്ടുണ്ട‌്.
ബത്തേരിയില്‍ ജോര്‍ജിന്റെ അടുത്ത ബന്ധുക്കളുടെ ആറുവീടുകളിലും പൊലീസ‌് പരിശോധന നടത്തി.ജോര്‍ജിനെ പിടികൂടുന്നതിന‌് തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡിവൈഎസ‌്പി കുബേരന്‍ നമ്ബൂതിരി അറിയിച്ചു. സംഭവം പുറത്തായ ചൊവ്വാഴ‌്ച പകല്‍ ഒന്നര മുതല്‍ ജോര്‍ജ‌് ഒളിവിലാണ‌്. ഇയാളുടെ മൊബൈല്‍ ഫോണും ഓഫാണ‌്. ഫോട്ടോയും മറ്റ‌് വിവരങ്ങളും അടങ്ങിയ ലഘുലേഖകള്‍ കര്‍ണാടക,
തമിഴ‌്നാട‌് പൊലീസ‌് സ‌്റ്റേഷനുകളിലേക്ക‌് കൈമാറി. ജോര്‍ജുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും പൊലീസിന്റെ നിരീക്ഷണത്തിലാണ‌്. കേസ‌് അന്വേഷണത്തിന‌് പ്രത്യേകസംഘത്തെ നിയോഗിച്ചു.