ന്യൂഡല്‍ഹി: ഫരീദാബാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അജ്ഞാതരുടെ വെടിയേറ്റ് കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയാണ് കൊല്ലപ്പെട്ടു . മുഖംമൂടി ധരിച്ച അക്രമികള്‍ അദ്ദേഹത്തിനു നേര്‍ക്ക് പത്തിലധികം തവണ വെടിയുതിര്‍ത്തതായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ വികാസ് ചൗധരിയെ സംഭവം നടന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സെക്ടര്‍-9ല്‍ ഉള്ള ഒരു ജിമ്മിനു പുറത്ത് കാറില്‍ നിന്നിറങ്ങുമ്ബോഴായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഹരിയാണകോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട വികാസ് ചൗധരി. നേരത്തെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിലായിരുന്ന വികാസ് ചൗധരി 2015ല്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.