തിരുവനന്തപുരം : കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ സോള മന്‍ അലക്സ് രാജി വെച്ചു. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സോളമന്‍ അലക്‌സ് വഹിക്കുന്നു.
അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സോളമന്‍ അലക്സ് സിപിഎമ്മില്‍ ചേരുമെന്ന് അറിയിച്ചു. എന്നാല്‍ സോളമന്‍ അലക്‌സ് പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പ്രതികരിച്ചു.
നാലു പേര്‍ പാര്‍ട്ടി വിട്ടപ്പോള്‍ നാനൂറു പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നു മായിരുന്നു സുധാകരന്റെ പ്രതികരണം.