തിരുവനന്തപുരം : പ്രമുഖ കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവ യ്‌ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതി ൽ പ്രതിഷേധിച്ചാണ് രാജി.
ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ് വിട്ട് പോകുന്നത്. ഇവർ പിന്നീട് ബിജെപിയിൽ ചേക്കേറുന്ന കാഴ്‌ചയാണ് കാണുന്നത്. ഇന്ന് രാവിലെയാണ് കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നത്. 2011 ൽ ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു തങ്കമണി.
കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ ശരത്ചന്ദ്രപ്രസാദ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജിവച്ചതെന്ന് പറഞ്ഞു.അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്‌നം പരിഹരിക്കു മെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം.