കൊച്ചി : മൂന്നാമതായി വിവാഹം കഴിച്ച യുവതിയെ ഉപേക്ഷിച്ച‌് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ കെപിസിസി നിര്‍വാഹക സമിതി അംഗം നെയ്യാറ്റിന്‍കര തോട്ടുങ്കര പെരുമാഞ്ചേരിയില്‍ അനിലിന്റെ മകന്‍ അമല്‍(31)നെ പാലാരിവട്ടം പൊലീസ‌് പിടികൂടി.എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ‌് വിവാഹ തട്ടിപ്പ‌് വീരന്‍ കുടുങ്ങിത‌്.
ആദ്യ വിവാഹത്തില്‍ ഭാര്യയും മക്കളുമുള്ള കാര്യം മറച്ചുവച്ചായിരുന്നു തുടര്‍ന്നുള്ള രണ്ട‌് വിവാഹങ്ങളും നടത്തിയത‌്. ബലാത്സംഗം, ശാരീരിക പീഡനം, ബഹുഭാര്യത്വം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ‌് അമലിനെതിരെ കേസെടുത്തിട്ടുള്ളത‌്. വിവാഹത്തട്ടിപ്പിനും സ്വര്‍ണം കൈക്കലാക്കിയതിനും അമലിനും കുടുംബത്തിനുമെതിരെ പാറശ്ശാല പൊലീസില്‍ നേരത്തെ കേസുണ്ട‌്.
നെയ്യാറ്റിന്‍കര സ്വദേശിനിയാണ‌് പരാതി നല്‍കിയത‌്.ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വിവാഹം ചെയ്ത് 130 പവന്‍ സ്വര്‍ണാഭരണവും പണവും തട്ടിയെടുക്കുകയായിരുന്നുവെന്ന‌് യുവതിയുടെ പരാതിയില്‍ പറയുന്നു. അമലിന് വിദേശത്ത് രണ്ട് ലക്ഷം രൂപ ശമ്ബളമുള്ള ജോലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത‌്.
വഞ്ചന തിരിച്ചറിഞ്ഞതോടെ യുവതി വിവാഹ ബന്ധം വേര്‍പെടുത്താനുള്ള നടപടി തുടങ്ങിയതോടെയാണ‌് എറണാകുളത്തെ യുവതിയെ വിവാഹം കഴിച്ചത‌്.
വിവാഹത്തിന് ശേഷം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും യുവതി പറയുന്നു. അമലിന്റെ വീട്ടുകാരും ഇതിനെല്ലാം കൂട്ട് നിന്നുവെന്നും യുവതി ആരോപിച്ചു. മുന്‍ വിവാഹങ്ങള്‍ മറച്ചുവച്ചായിരുന്നു പുതിയ തട്ടിപ്പ‌്. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാന്‍ഡ‌് ചെയ‌്തു. ഇയാളെ കസ‌്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന‌് പാലാരിവട്ടം എസ‌്‌ഐ അജയ‌്മോഹന്‍ പറഞ്ഞു.