ഗുജറാത്തില്‍ പൊട്ടിത്തെറി : കടുത്ത വിമർശനങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് ഠാക്കൂര്‍

179

ഗാന്ധിനഗര്‍:ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ദുര്‍ബല നേതാക്കളാണെന്നും അവര്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും ഒബിസി വിഭാഗത്തിലെ ശക്തനായ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് ഠാക്കൂര്‍ . സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ദയെ സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. ഗുജറാത്ത് കോണ്‍ഗ്രസില്‍ വിഭാഗീയത കടുക്കാന്‍ കാരണം ചാവദയുടെ നിലപാടുകളാണ്. താന്‍ വിവേകമുള്ളയാളെ പോലെ രാഷ്ട്രീയം കളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നെയും ഠാക്കൂര്‍ വിഭാഗത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിക്കുള്ളില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഒബിസി വിഭാഗത്തെ കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അല്‍പേഷിനെ കോണ്‍ഗ്രസ് തഴഞ്ഞെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്

.

NO COMMENTS