ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗാണ് പ്രകടന പത്രിക പുറത്തുവിട്ട് സംസാരിച്ചത്. ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന ആഘര്‍ഷണം. പ്രതിവര്‍ഷം 72,000 രൂപ വരുമാനം ഉറപ്പു വരുത്തുന്നതാണ് ന്യായ് പദ്ധതി.
കര്‍ഷകരേയും യുവാക്കളേയും ന്യൂനപക്ഷങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് പ്രകടന പത്രിക. ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങള്‍ മുഖ്യധാരയിലെത്തിക്കുമെന്നും പര്തികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നു. സമ്ബത്തും ക്ഷേമവും ഉറപ്പു വരുത്തുക. സ്ത്രീസുരക്ഷ, തൊഴിലില്ലായ്മ, കര്‍ഷക ദുരിതങ്ങള്‍ പരിഹരിക്കുക എന്നിവയാണ് മറ്റു വാഗാദാനങ്ങള്‍. ഞങ്ങള്‍ നിര്‍വഹിക്കും എന്ന അര്‍ത്ഥം വരുന്ന ‘ഹം നിബായേഗേ’എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.