ലക്‌നൗ :എസ്പിക്കും ബിഎസ്പിക്കും സഖ്യമുണ്ടാക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തും. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളതെന്നും രാഹുല്‍ അറിയിച്ചു.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഉത്തര്‍പ്രദേശില്‍ ബിഎസ്പി എസ്പി സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Home NEWS NRI - PRAVASI എസ്പിക്കും ബിഎസ്പിക്കും സഖ്യമുണ്ടാക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.