തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നാളെ കേരളത്തില്‍ എത്തും. രാഹുലിന്‍റെ വരവോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യുഡിഎഫ് തീരുമാനം. ശബരിമല വിഷയത്തില്‍ അടക്കം പ്രധാനമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കിയേക്കും.
നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തുന്നത്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന നേതൃ സംഗമം വലിയ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.ബൂത്ത് തലം മുതല്‍ ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരായ വികാരം യുഡിഎഫിന് നേട്ടമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. യുഡിഎഫ് നേതാക്കളെയും രാഹുല്‍ ഗാന്ധി പ്രത്യേകം കാണുന്നുണ്ട്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയും വേഗത്തിലാകും. അടുത്തയാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമുണ്ടാക്കി തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകുന്നതിനാണ് യുഡിഎഫ് നീക്കം.
f