ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി കൂടാതെ രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല. അമേഠി രാഹുലിന്റെ കര്‍മഭൂമിയാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് ക്ഷണമുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സുര്‍ജേവാല ഇക്കാര്യം പറഞ്ഞത്.