ജയ്പൂര്‍: രാജസ്ഥാനിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 2 മണി വരെയുള്ള ഫലങ്ങളില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. ഇതുവരെ ഫലം പുറത്ത് വന്ന 861 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 661 സീറ്റുകള്‍ ബി.ജെ.പി നേടി. ഇവയ്ക്ക് പുറമെ സ്വതന്ത്രര്‍ 376 വാര്‍ഡുകളിലും ബി.എസ്.പി 15 വാര്‍ഡിലും സിപിഎം രണ്ട് വാര്‍ഡിലും എന്‍സിപി രണ്ട് വാര്‍ഡിലും വിജയിച്ചു.
മൂന്നു നഗര്‍ നിഗം, 19 നഗര്‍ പരിഷത്ത്, 27 നഗര്‍ പാലിക എന്നിവടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2105 കൗണ്‍സിലര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. 7942 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. 72 ശതമാനം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇന്ന് വൈകിട്ടോടെ പൂര്‍ണമായ ഫലം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 26, 27 ദിവസങ്ങളിലായി ചെയര്മാന് ഡെപ്യൂട്ടി ചെയര്മാന് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടക്കും.
ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്കിയ അംഗീകാരമാണ് ജനവിധിയെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോത് പ്രതികരിച്ചു.