രാജ്മോഹന്‍ ഉണ്ണിത്താനെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു

227

കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ നേരെ കൊല്ലത്ത് കൈയ്യേറ്റ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊല്ലം ഡി.സി.സി ഓഫീസിനടുത്ത് കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഡി.സി.സി ഓഫീസിന്റെ ഗേറ്റിന് അടുത്ത് വെച്ചായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ഒരു സംഘം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കാറിലെത്തിയ അദ്ദേഹത്തെ തടയുകയും വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും ചെയ്തു. വാഹനത്തിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താനെതിരെയും കെ. മുരളീധരനെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. നേതാക്കളുടെ സഹായത്തോടെ പ്രയാസപ്പെട്ടാണ് അദ്ദേഹം ഡി.സി.സി ഓഫീസിനകത്തേക്ക് കയറിയത്. സംഭവം നടക്കുമ്പോള്‍ ഡിസിസി ഓഫീസിനകത്ത് ജന്മവാര്‍ഷിക സമ്മേളനം നടക്കുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പാഴായിരുന്നു പുറത്ത് ഈ സംഭവങ്ങള്‍ നടന്നത്. തുടര്‍ന്ന് ഓഫീസിനകത്തേക്ക് കയറിയ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY