ന്യൂഡല്‍ഹി: നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി. 1929 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’ – ഇങ്ങനെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ചതാണ് കായികലോകത്ത് പ്രധാന ചര്‍ച്ചാ വിഷയം. പോസ്റ്റില്‍ ധോണി കുറിച്ച 1929 പിന്നിലെ നിഗൂഡത ചര്‍ച്ചയായി. ട്വിറ്ററാറ്റികള്‍ നിരവധി സിദ്ധാന്ത ങ്ങളാണ് ഇതുസംബന്ധിച്ച് പുറത്തിറങ്ങിയത്.
ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം കൃത്യം 19:29 സമയത്താണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. ആയതിനാല്‍ 2020 ആഗസ്റ്റ് 15ന് 07:29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണ മെന്നാണ് ധോണി ഉദ്ദേശിച്ചതെന്നാണ് അതിലെ പ്രബലമായ വാദം. കരിയറിലെ സുപ്രധാന ക്രിക്കറ്റ് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ പങ്കുവെച്ചാ യിരുന്നു ക്യാപ്റ്റന്‍ കൂളിെന്റ പോസ്റ്റ്. ‘മേം പല്‍ ദോ പല്‍ കാ ഷായര്‍’ എന്ന ഗാനത്തിെന്റ അകമ്പടിയോടെയായി രുന്നു വികാരനിര്‍ഭരമായ വിഡിയോ. ഇതിന് പിന്നാലെ ലോകത്തിെന്റ നാനാകോണില്‍ നിന്നായി ധോണിക്ക് ആശംസാ സന്ദേശങ്ങള്‍ ഒഴുകി. ഇതോടൊപ്പം തന്നെ
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട സമയം ആണ് ഇതെന്നായിരുന്നു ഒരു അഭിപ്രായം.അതായിരുന്നു നീല ജഴ്സിയില്‍ ധോണി കളിച്ച അവസാന അന്താരാഷ്ട്ര മത്സരമെന്നതും ഇൗ അഭിപ്രായക്കാര്‍ അടിവരയിടുന്നു.ജീവിതത്തിലെ പ്രധാന ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ചെയ്ത് കൊണ്ടിരുന്ന പരിപാടികള്‍ക്ക് അവസാനം കുറിക്കുന്നതിനെ സൂചിപ്പിക്കുന്ന ‘എയ്ഞ്ചല്‍ നമ്ബര്‍’ ആണ് 1929 എന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.