കലാപ്രതിഭകൾക്ക് പ്രോത്സാഹന സമ്മാനം

32

തിരുവനന്തപുരം: 2019 നവംബറിൽ കാസർഗോഡ് കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂൾകലോൽസവത്തിൽ/ സ്‌പെഷ്യൽ സ്‌കൂൾ കലോൽസവത്തിൽ ‘എ’ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാപ്രതിഭകൾക്ക് പ്രോത്സാഹനമായി 10,000 രൂപ ക്യാഷ് അവാർഡ് നൽകുന്ന പദ്ധതിയിൽ അപേക്ഷിക്കാം.

കലോൽസവത്തിൽ ‘എ’ ഗ്രേഡ് നേടിയവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, ‘എ’ ഗ്രേഡ് നേടിയ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിശ്ചിത മാതൃകയിലുള്ള വിദ്യാർഥി കളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ അപേക്ഷകൻ പഠിച്ച സ്ഥാപന മേധാവിയുടെ ശുപാർശ യോടെ ഒക്‌ടോബർ 9ന് വൈകുന്നേരം 5 മണിക്ക് മുൻപ് ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, പിൻകോഡ് സഹിതമുള്ള മേൽവിലാസം എന്നിവ കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തണം.അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0471-2315375. ഇ-മെയിൽ: cposcdd@gmail.com.

NO COMMENTS