ഭരണഘടനാ ശില്പി ഡോ. അംബേദ്കറിന്റെ ചൈത്യ ഭൂമിയില്‍ നിന്ന് ‘വനിതാ ചങ്ങല ‘

181

മുംബൈ : കേ രളത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിന് സമാനമായി മുംബൈയിലും അന്നേ ദിവസം വനിതാ ചങ്ങല സംഘടിപ്പിക്കും. വനിതാമതിലിനു ഐകദാര്‍ഢ്യം അറിയിച്ചാണ് വനിതാ ചങ്ങല നടത്തപ്പെടുന്നത്. ഭരണഘടനാ ശില്പിയായ ഡോ. ബാബാസാഹിബ് അംബേദ്കറിന്റെ സമാധിയായി ചൈത്യ ഭൂമിയില്‍ നിന്നാണ് ഐക്യദാര്‍ഢ്യ വനിതാ ചങ്ങല ആരംഭിക്കുക.

മലയാളികളും ഇതരഭാഷക്കാരും ചേര്‍ന്ന് രൂപീകരിച്ച വുമന്‍ വാള്‍ സോളിഡാരിറ്റി ഫോറ ത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രസിദ്ധ മറാത്തി എഴുത്തുകാരി പ്രജ്ഞാ ദയാ പവാര്‍ ചെയര്‍പേഴ്സനായ കമ്മറ്റിയുടെ കണ്‍വീനര്‍ മുംബൈയിലെ മുതിര്‍ന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തക രുക്മിണി സാഗറാണ്.

ഐ.ഐ.ടി. മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മുംബൈ സര്‍വകലാ ശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും സമിതിയുടെ ഭാഗമാണ് . സ്ത്രീകള്‍ അശുദ്ധരല്ല, അധമരുമല്ല ! എന്ന മുദ്രാവാക്യവുമായാണ് മുംബൈ യിലെ ഐക്യദാര്‍ഢ്യ പരിപാടി നടക്കുക.

NO COMMENTS