ഭരണഘടനാ പ്രസംഗ മത്സരം ഫൈനല്‍ നവംബര്‍ 29 ന്

10
Microphone on the stage

സംസ്ഥാന നിയമ വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെല്‍ ) ആഭിമുഖ്യത്തില്‍ ഭരണഘടനദിനാഘോഷത്തോട നുബന്ധിച്ച് ഭരണഘടനാ പ്രസംഗമത്സരം ‘വാഗ്മി-2023’ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രൊഫഷണല്‍, സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഒന്നാം അഖില കേരള പ്രസംഗമത്സരങ്ങളുടെ ദക്ഷിണ മേഖല സെമി ഫൈനലിന്റെ ഉദ്ഘാടനം നിയമ സെക്രട്ടറി കെ.ജി സനല്‍കുമാര്‍ നിര്‍വഹിച്ചു. ഭരണഘടനയെ സംബന്ധിച്ചുള്ള അവബോധം രാജ്യത്തിലെ എല്ലാ പൗരന്മാര്‍ക്കും ആവശ്യമാണെന്ന് കെ.ജി സനല്‍കുമാര്‍ പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ഷംനാദ്, റിട്ടേര്‍ഡ് അഡീഷണല്‍ ലോ സെക്രട്ടറി കെ.റ്റി ജോര്‍ജ്, അഡ്വ. അനില്‍ പ്രസാദ് എന്നിവര്‍ ദക്ഷിണ മേഖല സെമി ഫൈനല്‍ പ്രസംഗ മത്സരത്തില്‍ വിധികര്‍ത്താക്കളായി. ഉത്തരമേഖല, മധ്യമേഖല, ദക്ഷിണമേഖല എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് മത്സരാ ര്‍ത്ഥികള്‍ വീതം ഒന്‍പത് പേരാണ് നവംബര്‍ 29 ന് സെക്രട്ടറിയേറ്റില്‍ നടക്കുന്ന ഫൈനല്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുക്കുന്നത്.

കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ കേരള സര്‍വകലാശാല നിയമവകുപ്പ് മേധാവി ഡോ. സിന്ധു തുളസീധരന്‍ അധ്യക്ഷത വഹിച്ചു.അഡിഷണല്‍ നിയമ സെക്രട്ടറി എന്‍. ജ്യോതി, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി കെ. പ്രസാദ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

NO COMMENTS

LEAVE A REPLY