കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പുലിക്കുന്ന് മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, മറ്റ് താലൂക്ക് തലത്തിലുളള ഓഫീസുകള്‍ എന്നിവയുടെ നിര്‍മ്മാണം അടങ്ങുന്ന ഈ പദ്ധതിയുടെ ഇന്‍ വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 11.90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുളളത്.
പുലിക്കുന്ന് മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ താലൂക്ക് തലത്തിലുളള എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലേക്ക് വരും. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ എസ്റ്റിമേറ്റില്‍ പദ്ധതിയുടെ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍, വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തായ്യാറാക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുളള തെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിലേക്ക് ജില്ലയില്‍ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പ്തല ഓഫീസു കളുടെ വിസ്തൃതിക്കനുസൃതമായ തുക പൊതുമരാമത്ത് കെട്ടിട വിഭാഗത്തില്‍ നിക്ഷേപിക്കുന്ന മുറയ്ക്ക് ഓഫീസ് നിര്‍മ്മിച്ചുനല്‍കും. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് പദ്ധതിയ്ക്ക് അനുമതി ലഭിച്ചത്.