കൺസ്യൂമർഫെഡ് സ്റ്റുഡൻറ്‌സ് മാർക്കറ്റ് ഉദ്ഘാടനം ആറിന്

204

കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണസംഘങ്ങൾ വഴി 600 സ്റ്റുഡൻറ് മാർക്കറ്റുകൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച (മെയ് ആറ്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 4.30ന് തിരുവനന്തപുരം സ്റ്റാറ്റിയൂവിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, സഹകരണവകുപ്പ് സെക്രട്ടറി മിനി ആൻറണി, സഹകരണസംഘം രജിസ്ട്രാർ എസ്. ഷാനവാസ്, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, എം.ഡി ആർ. സുകേശൻ തുടങ്ങിയവർ സംഘടിപ്പിക്കും.

NO COMMENTS