കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിക്കാരായ ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയിലെ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് അഴിമതിക്കാരായ ജീവനക്കാര്‍ക്ക് എതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. അഴിമതി തടയുന്നതിന്റെ ഭാഗമായി നിലവില്‍ പരാതികള്‍ ഉയര്‍ന്ന 113 ജീവനക്കാര്‍ക്കെതിരെയും വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപിക്ക് കത്തുനല്‍കും. അഴിമതിക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കണ്‍സ്യൂമര്‍ ഫെഡ് എംഡി ഡോ. എം. രാമനുണ്ണി പറഞ്ഞു. 113 ജീവനക്കാരാണ് സംസ്ഥാനത്ത് ആകെ അഴിമതി നടത്തുന്നതായി പരാതി ലഭിച്ചിട്ടുള്ളത്.