ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

24

ഐടി വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐസിഫോസ്സ്) പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐഒറ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

റസർച്ച് അസോസിയേറ്റ് (വേതനം: 35000-45000), റിസർച്ച് അസിസ്റ്റന്റ് (വേതനം: 25000-35000) തസ്തികകളിലാണു നിയമനം. പ്രവൃ ത്തി പരിചയമുള്ള BTech / MTech / BE / ME / BSc / MSc / MCA / MBA / MA (Computational Linguistics / Linguistics) ബിരുദധാരികൾക്ക് ഡിസംബർ 18ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ (Walk-in-interview) സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോ ഡാറ്റയുമായി പങ്കെടുക്കാം. റിസർച്ച് അസോസിയേറ്റിന് നാലും റിസർച്ച് അസിസ്റ്റന്റിന് രണ്ടും വർഷത്തെ പ്രവൃത്തിപരിചയം വേണം.

ജെഡർ ആൻഡ് ടെക്നോളജി ഫെലോഷിപ്പ്, ലാബ് ടെക്നീഷ്യൻസ്, പ്രോജക്ട് അസിസ്റ്റന്റ്, അപ്രന്റീസ് എന്നീ തസ്തികകളിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012 / 13 / 14, 0471 2413013, 9400225962.

NO COMMENTS

LEAVE A REPLY