ആത്മഹത്യാ നിരക്ക് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി പാരസെറ്റാമോൾ അടങ്ങിയ മരുന്നുകളുടെ വില്പന നിയന്ത്രിക്കാൻ ഒരുങ്ങി യു.കെ സർക്കാർ, രണ്ടര വർഷത്തിനുള്ളിൽ ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് പാരസെറ്റ മോളിന്റെയും പാരസെറ്റമോൾ അടങ്ങിയ മരുന്നുകളുടെയും വില്പന നിയന്ത്രിക്കുന്നത്.
ഡോക്ടറുടെ നിർദേശമില്ലാതെ ലഭിക്കുന്ന മരുന്നുകളുടെ പട്ടികയിലാണ് ഇവയുള്ളത്. പാരസെറ്റാമോൾ അടങ്ങുന്ന 500 ഗ്രാമിന്റെ 16 ടാബ്ലറ്റുകളാണ് നിലവിൽ ഒരു ഒരു വ്യക്തിക്ക് വാങ്ങാനാ വുക. 2018 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് നടത്തിയ പഠനത്തിൽ ആത്മഹത്യക്ക് ശ്രമിക്കുന്നവരിൽ കൂടുതൽ പേരും പാരസെറ്റമോളാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. ദേശീയ ആത്മ ഹത്യ പ്രതിരോധ നയത്തിന്റെ ഭാഗമായാണ് നടപടി. നാഷണൽ ഹെൽത്ത് സർവീസിന്റെ കണക്കുകൾ പ്രകാരം ഒരോ വർഷവും യു.കെയിൽ ആത്മഹത്യ ചെയ്യുന്നത് 5,000 ൽ ഏറെപ്പേരാണ്.