കാസറഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജൂലൈ 17 നും ,25 നും ഐ സി യുവില്‍ ജൂലൈ 25 നും പ്രസവ വാര്‍ഡില്‍ ഓഗസ്റ്റ് നാലിനും മെഡിക്കല്‍ വാര്‍ഡില്‍ ഓഗസ്റ്റ് ആറിനും പ്രവേശിപ്പി ക്കപ്പെട്ട രോഗികള്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ .പ്രകാശ് കെ വി അറിയിച്ചു.ആശുപത്രി സന്ദര്‍ശിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സന്ദര്‍ശിക്കുക .അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക . ആശുപത്രിയില്‍ വരുന്നവര്‍ വായും മൂക്കും മറയുന്ന തരത്തില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക .ആളുകള്‍ തമ്മില്‍ കുറഞ്ഞത് രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക .ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുകയോ ചെയ്യണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കൂടെ ഒരാള്‍ മാത്രം കൂട്ടിരിപ്പിനു വരണം.
കൂട്ടിരിപ്പിനു വരുന്നവര്‍ മാറി വരാന്‍ പാടുള്ളതല്ല. അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികളുടെ കൂടെ പരിമിതമായ ആളുകള്‍ക്ക് മാത്രമേ ആശുപത്രിയില്‍ പ്രവേശനമുണ്ടാകൂ .ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിയന്ത്രണങ്ങളുണ്ടാകും.