തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകക്ഷിയോഗം വിളിച്ചു. അടുത്തമാസം 14 ന് തിരുവനന്തപുരത്താണ് യോഗം. ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.