വിവാഹത്തിന് വേണ്ടി മാത്രമുള്ള മതംമാറ്റം അംഗീകരിക്കാനാവില്ല – ഹൈക്കോടതി

43

ലക്‌നൗ: വിവാഹത്തിന് വേണ്ടി മാത്രമുള്ള മതംമാറ്റം അംഗീകരിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി പറഞ്ഞു. വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം സുരക്ഷക്കായി ദമ്ബതികള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നിരസിച്ച്‌ കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഹരജി നല്‍കിയ സ്ത്രീ വിവാഹത്തിന് ഒരു മാസം മുന്‍പാണ് ഇസ്‌ലാമില്‍ നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയത്. കുടുംബാംഗങ്ങളുടെ ബലാല്‍ക്കാരമായുള്ള ഇടപെടലിനെതിരെ ദമ്ബതികളുടെ റിട്ട് ഹറജി സെപ്റ്റംബര്‍ 23ന് പാസാക്കിയ ഓര്‍ഡറില്‍, ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപ്തിയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് തള്ളിയിരുന്നു.

ഹരജി നല്‍കിയ സ്ത്രീ ജന്മനാ മുസ്‌ലിമായിരുന്നു. ഈ വര്‍ഷം ജൂണിലാണ് ഇസ്‌ലാമില്‍ നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയത്. വിവാഹത്തിന് കൃത്യം ഒരു മാസവും രണ്ട് ദിവസവും മുന്‍പാണിതെന്നും ജസ്റ്റിസ് ത്രിപതി പറഞ്ഞു. കോടതി പരിശോധിച്ച രേഖകളില്‍ ഹരജിക്കാരി 29.6.2020 നാണ് മതപരിവര്‍ത്തനം നടത്തിയത്.

31.7.2020നാണ് അവര്‍ വിവാഹിതരായത്. ഇതില്‍ നിന്ന് ഇവര്‍ വിവാഹത്തിന് വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടത്തിയതെന്ന് വളരെ വ്യക്തമാണെന്ന് ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ത്രിപതിയുടെ ഉത്തരവില്‍ അദ്ദേഹം ഇതേ കോടതിയുടെ 2014ലെ വിവാഹത്തിന് മാത്രമായുള്ള മതംമാറ്റം അംഗീകരിക്കാനാവില്ല എന്ന ഉത്തരവ് പരാമര്‍ശിച്ചു.

NO COMMENTS