ബുധനാഴ്ച സഹകരണ ബാങ്കുകള്‍ ഹര്‍ത്താല്‍ ആചരിക്കും

232

തിരുവനന്തപുരം: സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബുധനാഴ്ച സഹകരണ ബാങ്കുകള്‍ ഹര്‍ത്താല്‍ ആചരിക്കും. സംസ്ഥാനസഹകരണബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴികയെയുള്ള സഹകരണ ബാങ്കുകള്‍ അടച്ചിടും. ജില്ലാകേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്താനും സംയുക്തസമരസമിതി തീരുമാനിച്ചു. വിനിമയത്തിന് പണം നല്‍കാത്തതിനാല്‍ സഹകരണബാങ്കുകളിലെ ഇടപാടുകള്‍ നിലച്ചു. കള്ളപ്പണമാണെന്ന പ്രചരണം നല്‍കി ആദായനികുതിവകുപ്പും കടന്നുകയറ്റത്തിന് ശ്രമിക്കുന്നു. വിനിമയത്തിന് 25 ലക്ഷം രൂപ വീതം അനുവദിക്കുകയും ജില്ലാബാങ്കിലുള്ള പഴയനോട്ടുകള്‍ ഏറ്റെടുക്കുകയും വേണമെന്നും വി.ജോയി എം.എല്‍.എ അറിയിച്ചു.

NO COMMENTS

LEAVE A REPLY